സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സുകൾ; രജിസ്ട്രേഷൻ 12ന് അവസാനിക്കും.

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹയർ സെക്കൻഡറി, പത്താംതരം, ഏഴാംതരം, നാലാംതരം തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 12ന് അവസാനിക്കും.

യോഗ്യതകൾ:

– ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ്: പത്താംതരം വിജയിച്ചവർക്ക്.
– പത്താംതരം തുല്യതാ കോഴ്‌സ്: ഏഴാംതരം വിജയിച്ചവർക്ക്.
– ഏഴാംതരം തുല്യതാ കോഴ്‌സ്: നാലാംതരം വിജയിച്ചവർക്ക്.
– നാലാംതരം തുല്യതാ കോഴ്‌സ്: ഒന്നാംതരം മുതൽ നാലാംതരം വരെയുള്ള ക്ലാസുകളിൽ പഠനം നിർത്തിയവർക്ക്.

കൂടുതൽ വിവരങ്ങൾക്ക് മലപ്പുറം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടാം.

📞 0483 2734670
📱 7907918949, 9446630185, 9447537164

Related Post

Leave a Reply

Your email address will not be published. Required fields are marked *