തിരൂരിൽ എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു.

തിരൂർ: തിരൂരിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ പൂമരച്ചോട്ടിയുടെ നേതൃത്വത്തിൽ എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു. തുഞ്ചൻപറമ്പിൽ നടന്ന പരിപാടിയിൽ പൂമരച്ചോട്ടി പ്രസിഡന്റ് എസ്.എൻ. പ്രദീപ് അധ്യക്ഷനായി. വേണു ഗോപാൽ കൊൽക്കത്ത മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വിക്രമകുമാർ മുല്ലശ്ശേരി സ്വാഗതവും ട്രഷറർ രാജീവ് കൊളങ്ങര നന്ദിയും പറഞ്ഞു.

ശശിധരൻ നടുവിലിന്റെ സംവിധാനത്തിൽ സജീവ് രാമൻ നിവേദ്യത്ത് അവതരിപ്പിച്ച ‘പാടുക പാട്ടുകാരാ’ എന്ന ഒറ്റയാൾ നാടകം ശ്രദ്ധേയമായി. എം.എസ്. ബാബുരാജിന്റെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി ‘ഒരു പുഷ്പം മാത്രമെൻ’ എന്ന പേരിൽ സ്മരണാഞ്ജലിയും നടന്നു.

ഫിറോസ് ബാബു, അബ്ബാസ് അടിപ്പാട്ട്, ടി.കെ. അബ്ദുറഹ്മാൻ, രഞ്ജിത്ത് മേലേപ്പാട്ട്, രഞ്ജിത്ത് തട്ടേക്കാട്ട്, ഷാജി, ആദർശ്, ഷിജിത്ത്, അനിരുദ്ധ്, നവ്യ, സജ്ന എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *