വെളിയങ്കോട്: മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തിയ ഓഡിറ്റോറിയങ്ങൾക്കെതിരെ കർശന നടപടികളുമായി വെളിയങ്കോട് പഞ്ചായത്ത്. മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാതിരിക്കുകയും മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുകയും ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് 5,000 രൂപ മുതൽ പിഴ ഈടാക്കി.
പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ കത്തിച്ചവർക്കെതിരെയും പഞ്ചായത്ത് നടപടി സ്വീകരിച്ചു. ഇവരിൽ നിന്നും 5,000 രൂപ മുതൽ പിഴ ഈടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ എല്ലാ സ്ഥാപനങ്ങളും പൊതുജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ അഭ്യർഥിച്ചു.

