സംസ്ഥാന ഭിന്നശേഷി പുരസ്കാരം: നാമനിർദേശങ്ങൾ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. 16 വിഭാഗങ്ങളിലായി 30 പുരസ്കാരങ്ങളാണ് നൽകുന്നത്. ക്യാഷ് അവാർഡ്, ഉപഹാരം, സാക്ഷ്യപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച ഭിന്നശേഷി ജീവനക്കാർ, തൊഴിൽദാതാക്കൾ, സന്നദ്ധ സംഘടനകൾ, സർഗാത്മക കഴിവുള്ള കുട്ടികൾ, കലാ-സാഹിത്യ-കായിക പ്രതിഭകൾ, ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

അർഹരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നാമനിർദേശം സമർപ്പിക്കാം. അപേക്ഷകൾ *ഒക്ടോബർ 25നകം* മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നൽകണം.

🌐 വെബ്സൈറ്റ്: https://www.sid.kerala.gov.in
📞 ഫോൺ: 0483 2735324

Related Post

Leave a Reply

Your email address will not be published. Required fields are marked *