സെൻസസ് 2027: ജില്ലാതല പരിശീലനം ഒക്ടോബർ 12 മുതൽ.

ഭാരത സെൻസസ് 2027ന്റെ രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പുമായി (പോപ്പുലേഷൻ എൻയുമറേഷൻ) ബന്ധപ്പെട്ട ജില്ലാതല പരിശീലന പരിപാടി ഒക്ടോബർ 12 മുതൽ നടക്കും.

ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റിലെ മിനി കോൺഫറൻസ് ഹാളിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടികളിലായി ജില്ലാ ചുമതലയുള്ള ഉദ്യോഗസ്ഥർ, ക്ലറിക്കൽ ജീവനക്കാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർ പങ്കെടുക്കും.

രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പരിശീലനം. രണ്ടു ബാച്ചുകളായാണ് ക്രമീകരണം:

📅 ഒന്നാം ബാച്ച്: ഒക്ടോബർ 12, 13
📅 രണ്ടാം ബാച്ച്: ഒക്ടോബർ 14, 15

പങ്കെടുക്കുന്നവർ ലാപ്ടോപ്പ്, ചാർജർ, സ്മാർട്ട്ഫോൺ എന്നിവ കരുതണം. ഉദ്യോഗസ്ഥർ നിർബന്ധിത ചുമതലകൾ ക്രമീകരിച്ച് പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *