പൊന്നാനി: തൃക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും. ഒക്ടോബർ 21 വരെ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.
വെള്ളിയാഴ്ച രാവിലെ 8.30ന് നടന്ന കലവറക്കൽ നിറയ്ക്കൽ ചടങ്ങ് ക്ഷേത്രം മേൽശാന്തി രാമകൃഷ്ണൻ പോറ്റി നിർവഹിച്ചു. ശനിയാഴ്ച രാവിലെ ആറിന് സംഗീതാർച്ചന നടക്കും. സത്യൻ സംഗീതാർച്ചന ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.45ന് കീർത്തന വോയ്സ് പൊന്നാനിയുടെ ഭക്തിഗാനാഞ്ജലി അരങ്ങേറും.
എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. ഒക്ടോബർ 20ന് രാവിലെ 11.30ന് കെ.പി. നാരായണൻ പിഷാരടിക്ക് കർമശ്രേഷ്ഠ പുരസ്കാരം സമർപ്പിക്കും. 21ന് വൈകിട്ട് ആറിന് ലക്ഷദീപ സമർപ്പണവും നടക്കും.

