79-ാമത് സർവോദയ മേള: സംഘാടക സമിതി രൂപീകരിച്ചു

കുറ്റിപ്പുറം: 79-ാമത് സർവോദയ മേള 2027 ഫെബ്രുവരി 9 മുതൽ 12 വരെ തവനൂർ കേളപ്പൻ നഗറിൽ നടക്കും. മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗം വി.എസ്. ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി. ഹരിദാസ് അധ്യക്ഷനായി.

കെ. രവീന്ദ്രൻ, വി.ആർ. മോഹൻ നായർ, ശ്യാം പ്രസാദ്, ടി.കെ.എ. അസീസ്, സുരേഷ് ജോർജ്, അടാട്ട് വാസുദേവൻ, പി. ശശിധരൻ, സലാം പോത്തന്നൂർ, പ്രസാദ് പ്രണവം എന്നിവർ സംസാരിച്ചു.

കേളപ്പജി സ്മാരക കാർഷിക സർവകലാശാലയിൽ നടന്ന യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *