സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെ ഇന്ന് സൂര്യാസ്തമയത്തിനുശേഷം നഗ്നനേത്രങ്ങൾകൊണ്ട് കാണാം. പടിഞ്ഞാറൻ ആകാശത്ത് ചന്ദ്രനു സമീപം മങ്ങിയ നക്ഷത്രംപോലെ ബുധനെ നിരീക്ഷിക്കാനാകും.
ചന്ദ്രനു സമീപത്തായി ശുക്രനെയും കാണാം. സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറൻ ചക്രവാളത്തിനു മുകളിലായി ബുധനും ശുക്രനും ചന്ദ്രനും ദൃശ്യമാകും. ഏകദേശം ഒരു മണിക്കൂറോളം ഇവയെ നിരീക്ഷിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
അടുത്ത ഏതാനും ദിവസങ്ങളിലും ബുധനെയും ശുക്രനെയും പടിഞ്ഞാറൻ ആകാശത്ത് കാണാനാകുമെന്ന് പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം (ആസ്ട്രോ) ഡയറക്ടർ കെ. ഗംഗാധരൻ അറിയിച്ചു.

