പൊന്നാനി: കർഷക സംഘം, സി.ഐ.ടി.യു, കെ.എസ്.കെ.ടി.യു പൊന്നാനി മുനിസിപ്പൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചമ്രവട്ടം ജങ്ഷനിൽ നടന്ന യോഗം കർഷക സംഘം സംസ്ഥാന അംഗം രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എ. ഹമീദ് അധ്യക്ഷനായി. കർഷക തൊഴിലാളി യൂണിയൻ ഏരിയാ കമ്മിറ്റി അംഗം പി.ടി. സുരേഷ് സ്വാഗതവും നഗരസഭാ ചെയർപേഴ്സൺ സി.വി. സുധ നന്ദിയും പറഞ്ഞു. പ്രകടനത്തിനിടെ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.

