കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് 2026 സെപ്റ്റംബറിൽ നടത്തിയ ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ വിജയിച്ചവർക്ക് സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 27ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പരീക്ഷ വിജയിച്ചിട്ടും മുമ്പ് പരിശീലന ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തവർക്കും അവസരമുണ്ട്. എഴുത്തുപരീക്ഷയുടെ അസൽ ഹാൾടിക്കറ്റുമായി ഹാജരാകണം.
📞 ഫോൺ: 0483 2950003

