Breaking
Tue. Oct 13th, 2026

അയൽവാസിയുടെ സ്കൂട്ടർ കത്തിച്ച യുവാവ് അറസ്റ്റിൽ.

തിരൂർ: അയൽവാസിയുടെ വീട്ടുമുറ്റത്തെ സ്കൂട്ടർ കത്തിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പയ്യനങ്ങാടി സ്വദേശി മേടമ്മൽ മുഹമ്മദ് ഷാജഹാനെ (31) തിരൂർ പൊലീസ് പിടികൂടി.

ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി ജനൽച്ചില്ലുകൾ തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പെട്രോൾ ഉപയോഗിച്ച് സ്കൂട്ടർ കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയെ പൊന്നാനി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് മാറ്റി. കുറ്റിപ്പുറം, കൽപ്പകഞ്ചേരി, തിരൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ അടിപിടി, കഞ്ചാവ് കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.

തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി. മിഥുൻ, അനുഷ, മണികണ്ഠൻ, നസീർ തിരൂർക്കാട് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.സി.പി.ഒമാരായ ഇന്ദ്രജിത്ത്, ജയപ്രകാശ്, രഞ്ജിത്ത് രാജ്, സി.പി.ഒ ഷിനോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *