ചങ്ങരംകുളം : സിബിഎസ്ഇ ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റബീഹിന് ആശംസകളുമായി സ്കൂൾ അധികൃതരും അധ്യാപകരും സഹപാഠികളും.പഞ്ചാബിലെ പട്യാലയിൽ നടക്കുന്ന ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന മുഹമ്മദ് റബീഹിന് മികച്ച പ്രകടനം കാഴ്ചവെക്കാനും സ്കൂളിന്റെ അഭിമാനമായി മാറാനും കഴിയട്ടെയെന്ന് സ്കൂൾ മാനേജ്മെന്റും അധ്യാപകരും ആശംസിച്ചു.വിദ്യാർത്ഥിയുടെ കായികമികവിനും ഭാവിയിലെ നേട്ടങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സ്കൂൾ കുടുംബം എല്ലാ വിജയാശംസകളും നേർന്നു.
സിബിഎസ്ഇ ദേശീയ അത്ലറ്റിക് മീറ്റിലേക്ക് ഗുഡ് ഹോപ്പ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് റബീഹ്

