Breaking
Mon. Oct 19th, 2026

രായിരനല്ലൂർ മലകയറുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.

പട്ടാമ്പി: രായിരനല്ലൂർ മലകയറാനെത്തിയ തിരൂരങ്ങാടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. തിരൂരങ്ങാടി പന്താരങ്ങാടി നാലുകണ്ടം പാറപ്പുറം കൊളത്തായി സ്വദേശി കെ. സനേഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

പന്താരങ്ങാടിയിലെ സുഹൃത്തുക്കൾക്കൊപ്പമാണ് സനേഷ് മലകയറാനെത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അഞ്ചുവർഷമായി സനേഷ് രായിരനല്ലൂരിൽ മലകയറാൻ എത്താറുണ്ടെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

ആരോഗ്യപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകിയശേഷം കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയായ സനേഷ് അവിവാഹിതനാണ്.

കുടുംബം: അച്ഛൻ കൃഷ്ണൻകുട്ടി, അമ്മ തങ്കമണി. സഹോദരങ്ങൾ: സതീഷ്, സുധീഷ്, സരിത, സുബിത.

പൊലീസ് നടപടികൾക്കുശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *