തിരൂർ: തിരൂർ സൗഹൃദവേദിയുടെ പ്രഥമ നോവൽ പുരസ്കാരം അമ്മാർ കീഴുപറമ്പിന്റെ ‘ഇഖാമ’ എന്ന നോവലിന് സമ്മാനിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാരം കൈമാറി. സൗഹൃദവേദി പ്രസിഡന്റ് കെ.പി.ഒ. റഹ്മത്തുല്ല അധ്യക്ഷനായി.
എഴുത്തുകാരൻ സത്യജിത്ത് വാരിയത്ത്, സെക്രട്ടറി കെ.കെ. റസാഖ് ഹാജി, മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, ഗൾഫ് ചന്ദ്രിക മുൻ ചീഫ് എഡിറ്റർ പി. അഹമ്മദ് ഷരീഫ്, മലയാളം ന്യൂസ് മുൻ ദമാം ബ്യൂറോ ചീഫ് പി.എ.എം. ഹാരിസ്, മലയാളം സർവകലാശാല ചരിത്രവിഭാഗം പ്രൊഫസർ ഡോ. മഞ്ജുഷ ആർ. വർമ്മ, ഗായകൻ ഫിറോസ് ബാബു, അഡ്വ. എം. വിക്രമകുമാർ, കൈനിക്കര അബ്ദുൽ ഖാദർ, പ്രദീപ് പയ്യോളി, ആദം കൈനിക്കര, റിഫ ഷെലീസ് തുടങ്ങിയവർ സംസാരിച്ചു.
തിരൂർ സ്കൂൾ ഓഫ് ഫൈൻ ആർട്സിലെ വിദ്യാർഥികളായ ഡോ. ഗോപിക, അനുശ്രീ, തസ്നിയ, ജയകൃഷ്ണൻ എന്നിവർ തത്സമയം വരച്ച ‘ഇഖാമ’ നോവലിലെ കാലിഗ്രാഫിക് ചിത്രങ്ങൾ നോവലിസ്റ്റിന് കൈമാറി.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:
