Breaking
Mon. Oct 19th, 2026

ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളിൽ ‘അമ്മവായന’ പരിപാടി

പൊന്നാനി: കുട്ടികൾക്കൊപ്പം അമ്മമാരിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളിൽ ‘അമ്മവായന’ പരിപാടി സംഘടിപ്പിച്ചു.

കവിയും അധ്യാപകനുമായ രാമകൃഷ്ണൻ കുമരനെല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. അമ്മമാർക്കായുള്ള ലൈബ്രറി പുസ്തകങ്ങളും ചടങ്ങിൽ കൈമാറി. പി.ടി.എ പ്രസിഡന്റ് ഹരീഷ് തണ്ടിലം അധ്യക്ഷനായി.

സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.എസ്. ഷോജ, പി.ടി.എ വൈസ് പ്രസിഡന്റ് ദീപ മോഹൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സീന ആന്റണി സ്വാഗതവും സീനിയർ അധ്യാപകൻ അജിത്ത് ലുക്ക് നന്ദിയും പറഞ്ഞു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *