Breaking
Mon. Oct 19th, 2026

ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണം: സി.ഐ.ടി.യു

എടപ്പാൾ: ഓട്ടോറിക്ഷാ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പാറപ്പുറം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

യൂണിയൻ എടപ്പാൾ ഏരിയാ സെക്രട്ടറി എം.എ. നവാബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.വി. മുഹമ്മദാലി അധ്യക്ഷനായി. എൻ.വി. സലാം, സുനിൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: എൻ.വി. സലാം (പ്രസിഡന്റ്), സുനിൽ (വൈസ് പ്രസിഡന്റ്), സി.വി. മുഹമ്മദാലി (സെക്രട്ടറി), അബ്ദുറഹ്മാൻ (ജോയിന്റ് സെക്രട്ടറി), ഭാസ്കരൻ (ട്രഷറർ).

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *