മലപ്പുറം: പൊതുഗതാഗത സംവിധാനത്തിന്റെ നിലനിൽപ്പും യാത്രക്കാർക്ക് തുടർച്ചയായ സേവനവും ഉറപ്പാക്കാൻ ബസ് മിനിമം ചാർജ് 15 രൂപയാക്കി സർക്കാർ അടിയന്തരമായി വർധിപ്പിക്കണമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നവംബർ 3ന് സംസ്ഥാനവ്യാപകമായി നടത്തുന്ന ബസ് സമരം വിജയിപ്പിക്കാനും സംഘടനാ യോഗം തീരുമാനിച്ചു.
സംഘടന നവീകരിച്ച മലപ്പുറം യൂണിറ്റ് കമ്മിറ്റി ഓഫീസ് സംസ്ഥാന പ്രസിഡന്റ് പി.കെ. മുസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അധ്യക്ഷനായി.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

