തിരൂർ: അയ്യായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന തിരൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് പറവണ്ണയിൽ തുടക്കമായി. പറവണ്ണ ജിഎംയുപി സ്കൂൾ, ജിവിഎച്ച്എസ്എസ്, എസ്ഇഎംഎസ് എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.
വി. എസ്. ജോയ് എംഎൽഎ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് വി. പി. സക്കീന അധ്യക്ഷത വഹിച്ചു. മേളയുടെ ലോഗോ തയ്യാറാക്കിയ അസ്ലം തിരൂരിന് ഉപഹാരം സമ്മാനിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചാളപ്പറമ്പിൽ, സ്ഥിരം സമിതി അധ്യക്ഷരായ വി. പി. നുസൈബാനു, ഷൈബ ചേമ്പീട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സിദ്ദീഖ്, പഞ്ചായത്ത് അംഗങ്ങൾ, ബിപിസി സി. ടി. റാഷിദ്, കെ. സുശീലൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി. അബ്ദുസിയാദ് സ്വാഗതവും മുഹമ്മദ് ഇസ്മയിൽ പൂതേരി നന്ദിയും പറഞ്ഞു.
ശാസ്ത്രനാടക മത്സരവും ഐടി മേളയിലെ വിവിധ മത്സരങ്ങളും തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
വെള്ളിയാഴ്ച പ്രവൃത്തിപരിചയ മേളയിലെ മത്സരങ്ങൾ പറവണ്ണ യുപി സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ബനാത്ത് മദ്രസ എന്നിവിടങ്ങളിൽ നടക്കും. സാമൂഹ്യശാസ്ത്രമേള ജിഎംയുപി സ്കൂളിലും ഗണിതമേള പറവണ്ണ സലഫി സ്കൂളിലും നടക്കും. ശനിയാഴ്ച മേള സമാപിക്കും.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

