തിരൂർ: തിരൂർ നഗരസഭയിലെ അന്നാര അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന്റെ (UPHC) പരിധിയിലുള്ള 32, 37 വാർഡുകളിൽ ആശാവർക്കർമാരെ നിയമിക്കുന്നതിന് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകളും നിബന്ധനകളും:
– വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്
– പ്രായപരിധി: 25–45 വയസ്സ്
– ബന്ധപ്പെട്ട വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം.
വാർഡുകളിൽനിന്ന് സ്ഥിരതാമസക്കാരായ അപേക്ഷകർ ഇല്ലെങ്കിൽ നഗരസഭാ പരിധിയിലെ മറ്റു അപേക്ഷകരെയും പരിഗണിക്കും. മുൻപരിചയമുള്ളവർക്കും ആരോഗ്യരംഗത്ത് സന്നദ്ധപ്രവർത്തനം നടത്തിയവർക്കും മുൻഗണന ലഭിക്കും.
📅 അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 26, വൈകിട്ട് 5 മണി
📍 അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: അന്നാര UPHC ഓഫീസ്
📧 ഇമെയിൽ: urbanphctirur@gmail.com
അപേക്ഷകൾ നേരിട്ടോ ഇമെയിൽ വഴിയോ സമർപ്പിക്കാം.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

