എടപ്പാൾ: ഗിരീഷ് എടപ്പാളിന്റെ രണ്ടാമത്തെ കഥാസമാഹാരമായ ‘ചിരിക്കാൻ മറന്നവർ’ സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. സംവിധായകൻ പ്രിയനന്ദനൻ പുസ്തകം ഏറ്റുവാങ്ങി. കഥാകൃത്ത് രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. സുമേഷ് നിഹാരിക പുസ്തകം പരിചയപ്പെടുത്തി.
എഴുത്തുകാരൻ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി, വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. നജീബ്, കവയിത്രി ഹേമ ടി. തൃക്കാക്കര, എഴുത്തുകാരൻ ഡോ. ഹരിയാനന്ദകുമാർ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം പി. ജ്യോതിഭാസ്, ബി. ഫൈസൽ, സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി. സത്യൻ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എ. സിദ്ദീഖ്, സി. രാമകൃഷ്ണൻ, എം. മുസ്തഫ, സാംസ്കാരിക പ്രവർത്തകൻ സേതു ആനക്കര, എം. എ. നവാബ് തുടങ്ങിയവർ സംസാരിച്ചു.
എസ്. ജിതേഷ്, മുഹമ്മദ് ഫർഷാദ് ഫജർ തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. സാഹിത്യ പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

