Breaking
Fri. Jul 3rd, 2026

എടപ്പാള്‍ : ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടുവട്ടം സെന്ററില്‍ നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുപ്രകടനവും നടന്നു. എടപ്പാള്‍ പൊന്നാനി റോഡില്‍ സീതാറാം യെച്യൂരി നഗറില്‍ നടന്ന പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം എടപ്പാള്‍ ഏരിയ സെക്രട്ടറി ടി സത്യന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാര്‍ എംഎല്‍എ, കെ ടി ജലീല്‍ എംഎല്‍എ, ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് എന്നിവര്‍ സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയാ കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി പി മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed