Breaking
Mon. Aug 17th, 2026

‘നേന്ത്രക്കുല ഒന്ന് നാടിന്, ഒന്ന് വീടിന്’ മാതൃക പദ്ധതിക്ക് എടപ്പാളിൽ തുടക്കമായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി ,സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻപദ്ധതി ,ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നീ പദ്ധതികൾ സംയോജിപ്പിച്ച് എടപ്പാൾ കൃഷിഭവൻ 2024-25 വർഷം നടപ്പിലാക്കുന്ന മാതൃകാ പദ്ധതി ഒരു നേന്ത്രക്കുല നാടിന്,ഒരു നേന്ത്രക്കുല വീടിന് എന്ന പദ്ധതിയുടെ ഉദ്ഘാടനം എടപ്പാൾ ഗ്രാമപഞ്ചായത്ത്.വൈസ് പ്രസിഡൻറ് കെ പ്രഭാകരൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി സുബൈദ ഉദ്ഘാടനം നിർവഹിച്ചു കൃഷി ഓഫീസർ സുരേന്ദ്രൻ എം പി പദ്ധതി വിശദീകരണം നടത്തി എടപ്പാൾ ഗ്രാമപഞ്ചായത്ത് 19 വാർഡുകളിലും കുടുംബശ്രീ അംഗങ്ങൾ വഴി എടപ്പാൾ പഞ്ചായത്തിലെ ഏകദേശം 9000 വീടുകളിൽ സൗജന്യമായി 2 നേന്ത്ര വാഴക്കന്നുകൾ വിതരണം ചെയ്യും വാഴക്കുല ഒന്ന് വീട്ടിൽ ഉപയോഗത്തിനും രണ്ടാമത്തേത് മാർക്കറ്റിൽ എത്തിക്കുകയും ആണ് ഈ പ്രോജക്ട് ലക്ഷ്യമിടുന്നത് എടപ്പാളിൻ്റെ തനത് ആഘോഷമായ പൂരാടവാണിഭം നേന്ത്രക്കുലയുടെയും പിപണന ആഘോഷമാണ് ഇതിനെ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത് സർക്കാരിൻ്റെ പോഷക സമൃദ്ധി പദ്ധതി യുമായി സംയോജിപ്പിച്ച് വാഴപ്പഴം ഓരോ വീട്ടിലും ഉത്പാദിപ്പിക്കുക ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം പരിപാടിയിൽ ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ദിനേശൻ ,വാർഡ് മെമ്പർമാരായ കുമാരൻ,ദേവദാസ്,ഷീജ, ആസിഫ് പൂക്കരത്തറ,പ്രകാശൻ, അഫീഫ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Related Post

Leave a Reply

Your email address will not be published. Required fields are marked *