എടപ്പാൾ: പൂക്കരത്തറ – ഒളമ്പക്കടവ് റോഡിന് 4 കോടി അനുവദിച്ച് സർക്കാർ ഭരണാനുമതി നൽകി. വൈകാതെ ടെക്നിക്കൽ അനുമതിയും ലഭ്യമാകും. അതുകഴിഞ്ഞാൽ പ്രവൃത്തി ടെൻഡർ ചെയ്യും. ഒളമ്പക്കടവ് പാലത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണം തുടങ്ങിക്കഴിഞ്ഞു.21.5 കോടി രൂപക്കാണ് പാലത്തിൻ്റെ പ്രവൃത്തി ഊരാളുങ്ങൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ടെൻഡർ ചെയ്ത് എടുത്തത്. ആദ്യഘട്ട പ്രവൃത്തിക്ക് 13 കോടിയാണ് ചെലവിട്ടത്. 34.5 കോടിയാണ് ഒളമ്പക്കടവ് പാലത്തിന് മൊത്തം അനുവദിച്ചത്.