Breaking
Sun. Oct 18th, 2026

സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ നേട്ടം കൊയ്ത് ആലങ്കോട് ജനത എ.എൽ.പി. സ്കൂൾ

ചങ്ങരംകുളം : തൃശ്ശൂരിൽ നടന്ന സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ മികച്ചനേട്ടം കൊയ്ത് ആലങ്കോട് ജനത എ.എൽ.പി. സ്കൂൾ.തൃശ്ശൂർ സേക്രെഡ് ഹാർട്ട്‌ സ്കൂളിൽവെച്ച് നടന്ന പരീക്ഷയിൽ സബ് ജൂനിയർ വിഭാഗത്തിൽ ശിവദ്, ഹനിഖ എന്നിവർ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ സ്രെയോവി, ഡൻവിൻ, ആദിദേവ് എന്നിവർ രണ്ടാം സ്ഥാനവും സിദ്ധാർത്ഥ് എസ്., എം.പി. മുഹമ്മദ് സിയാൻ എന്നിവർ മൂന്നാംസ്ഥാനവും നേടി. സംസ്ഥാന തലത്തിൽ നടന്ന പരീക്ഷയിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ള 40-ഓളം സ്കൂളുകളിൽ നിന്നായി 3000 ത്തോളം കുട്ടികൾ പങ്കെടുത്തു. ചങ്ങരംകുളം സ്വദേശിയായ അധ്യപിക ശാരദയാണ് വിദ്യാർഥികളുടെ പരിശീലക.

Related Post

Leave a Reply

Your email address will not be published. Required fields are marked *