ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരൂർ   

എടപ്പാൾ : സംസ്ഥാനത്തെ വനിതകളെ സമ്പൂർണ അർബുദ മുക്തമാക്കാൻ സ്ത്രീകളിലൂടെ സ്ത്രീകൾക്കായി പദ്ധതിയുമായി ആരോഗ്യവകുപ്പ്. വനിതകളിലെ അർബുദം നേരത്തേ കണ്ടെത്താനും രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമുള്ള ആദ്യഘട്ടം നാലുമുതൽ മാർച്ച് എട്ടുവരെ നടക്കും.

അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കേണ്ട സമഗ്ര അർബുദ സ്ര്കീനിങ് ക്യാമ്പയിനിലൂടെ ഓരോ പഞ്ചായത്തിൽനിന്നും 1000 മുതൽ 1500 വരെ സ്ത്രീകളെ പരിശോധിക്കും. സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയാണ് ആദ്യഘട്ടത്തിൽ കണ്ടെത്തുക. ദാരിദ്ര്യരേഖയ്ക്കു താഴേയുള്ള 30-നും 65 വയസ്സിനും ഇടയിലുള്ള സ്ത്രീകളുടെ സ്ര്കീനിങ് സർക്കാർ തലത്തിൽ നടത്തും. എ.പി.എൽ. കാരെ ഇതിനായി ബോധവത്കരിക്കും.

പരിശോധനയ്ക്കുമുൻപായി കുടുംബശ്രീ, എൻ.ജി.ഒ.കൾ, പാലിയേറ്റീവ് വൊളന്റിയർമാർ എന്നിവരുടെ സഹകരണത്തോടെ ഏകദിന രജിസ്‌ട്രേഷൻ നടത്തും. ആശ, കുടുംബശ്രീ, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങിയ സംഘം വീടുകളിൽ എത്തി ആശാവർക്കർ ശൈലീ ആപ്പുപയോഗിച്ച് സ്‌ക്രീനിങ് രജിസ്‌ട്രേഷൻ നടത്തും.

സ്തനാർബുദ പരിശോധനയ്ക്കുള്ള എം.എൽ.എസ്.പി. പരിശോധന നഴ്‌സിങ് ഓഫീസർ, ഡോക്ടർ എന്നിവർ നേരിട്ട് നടത്തി അസ്വാഭാവികത കണ്ടെത്തിയാൽ മാമോഗ്രാഫി, അൾട്രാസൗണ്ട് പരിശോധനകളും നടത്തും. ഗർഭാശയഗള അർബുദം കണ്ടെത്താൻ പാപ് സ്മിയർ പരിശോധനയും നടത്തും.

ബോധവത്കരണത്തിനായി പൊതു ഇടങ്ങളിൽ ബോർഡുകൾ, പോസ്റ്ററുകൾ, പൊതുജന സംശയ ദുരീകരണത്തിനായി ആരോഗ്യകേന്ദ്രങ്ങളിൽ സഹായകേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കും. തദ്ദേശസ്ഥാപന തലത്തിൽ അർബുദനിയന്ത്രണ സമിതി രൂപവത്കരിച്ച് കർമപദ്ധതി തയ്യാറാക്കിയാണ് പദ്ധതികൾ പ്രാവർത്തികമാക്കുക.

ജില്ലാതല ഉദ്ഘാടനം തിരൂരിൽ

മലപ്പുറം : കാൻസർ പ്രതിരോധ-പരിശോധനാ പരിപാടി ‘ആനന്ദം ആരോഗ്യം’ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ സംഗമം ഹാളിൽ ചൊവ്വാഴ്ച വൈകിട്ട് നാലിന് കായികമന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും.:അർബുദമെന്ന മഹാമാരിയെ തടയാൻ ലോകം പാടുപെടുകയാണ്. പൂർണമായും ഫലപ്രദമായ മരുന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) കണക്കനുസരിച്ച്, ഇന്ത്യയിലെ അർബുദബാധിതരുടെ എണ്ണം 2019-ൽ 13,58,415 ആയിരുന്നു. ഇത് 2023-ൽ 14,96,972 ആയി ഉയർന്നു. ഇക്കാലയളവിൽ അർബുദം ബാധിച്ച് മരിച്ചത് 3,95,400 പേരാണ്. ഇതിൽ 2,00,100 പുരുഷന്മാരും 1,95,300 പേർ സ്ത്രീകളും. 30-നും 69-നുമിടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. ഇന്ത്യയിൽ അർബുദംബാധിച്ച് മരിക്കുന്ന പുരുഷന്മാരിൽ 50 ശതമാനത്തിലധികംപേർക്കും കണ്ടത് വായിലേയും ശ്വാസകോശത്തിലെയും അർബുദങ്ങളാണ്. സ്ത്രീകളിൽ ഗർഭാശയമുഖത്തെ അർബുദവും സ്തനാർബുദവുമാണ് കൂടുതൽ.

ആളെക്കൊല്ലുന്ന പുക! ശ്വാസകോശ അർബുദത്തിനുള്ള ഒരു പ്രധാനകാരണം പുകവലിയാണ്. പുകവലിയും മറ്റ് പുകയില ഉത്‌പന്നങ്ങളും നമ്മുടെ വായിലും ദോഷകരമായ മാറ്റങ്ങൾ വരുത്തുന്നു. ഈ മാറ്റങ്ങൾ തിരിച്ചറിയുന്നതിൽ മിക്കവരും പരാജയപ്പെടുന്നു. ഓറൽ സ്ക്വാമസ് സെൽ കാർസിനോമ (ഒ.എസ്.സി.സി.) എന്ന അർബുദമാണ് കൂടുതൽ വായിൽ കണ്ടുവരുന്നത്.

എങ്ങനെ തടയാം? അർബുദം ഏത് അവയവത്തെയും ബാധിക്കാം. അതിൽ നമ്മുടെ ജീവിതശൈലിക്ക് വലിയൊരു പങ്കുണ്ട്. രോഗിയായാലും ഡോക്ടറായാലും ഓരോ വ്യക്തിക്കും ഓരോ ഉത്തരവാദിത്വമുണ്ട്. ആരോഗ്യവാനായിരിക്കാനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ശ്രമിക്കണമെന്നതാണ് ആ ഉത്തരവാദിത്വം. ഡോക്ടർമാർ അക്കാര്യത്തെക്കുറിച്ച് ബോധവത്കരണത്തിനു ശ്രമിക്കണം.

പുകയിലയ്ക്കൊപ്പം മദ്യം കൂടുതൽ അപകടകാരി  പുകയിലയ്ക്കൊപ്പം മദ്യംകൂടി ഉപയോഗിക്കുമ്പോൾ പുകയിലയുടെ ദൂഷ്യം ഇരട്ടിയാകും. മദ്യപാനം പുകയിലയിലെ രാസവസ്തുക്കൾ വായിലെ മ്യൂക്കസിലൂടെ കടത്തിവിടുന്നത് എളുപ്പമാക്കുന്നു. സമീകൃതാഹാരം കഴിക്കുക, പതിവായി ദന്തപരിശോധന നടത്തുക എന്നിവ വായിലെ അർബുദം തടയുന്നതിൽ പ്രധാനമാണ്. മൂർച്ചയുള്ള പല്ല് തട്ടിയുണ്ടാകുന്ന മുറിവുകൾ ഗൗരവത്തിൽ കാണണം. മോണയിൽ മുറിവേല്പിക്കുന്ന ഹ്യൂമൻ പാപ്പിലോമാ വൈറസിനുള്ള (എച്ച്.പി.വി.) പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതും പ്രധാനമാണ്. വായിലെ അൾസർ വളരെ സാധാരണമാണ്. എന്നാൽ രണ്ടാഴ്ചയിൽക്കൂടുതൽ നീണ്ടുനിൽക്കുന്ന അൾസർ ഉണ്ടെങ്കിൽ ഒരു ദന്തരോഗവിദഗ്ദ്ധനെ സമീപിക്കണം.

രോഗനിർണയം എങ്ങനെ?  എല്ലാ ദിവസവും വായ് സ്വയം പരിശോധിക്കണം. അസാധാരണമായി വെളുത്തതോ ചുകന്നതോ ആയിട്ടുള്ള പാടുകളുണ്ടെങ്കിൽ വിദഗ്ധ പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുക.

എങ്ങനെ സുഖപ്പെടുത്താം?  വായിലെ അർബുദത്തിനുള്ള പ്രധാനചികിത്സ ശസ്ത്രക്രിയയാണ്. സാധാരണയായി കഴുത്തിലെ മുഴയും കഴലയും നീക്കംചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവയാണ് മറ്റ് ചികിത്സകൾ. അർബുദം ഉണ്ടോ എന്ന് സംശയംതോന്നിയാൽ ഭയപ്പെടാതെ ഡോക്ടറെ സമീപിക്കണം. അർബുദം ഭേദമാക്കാൻ ഏറ്റവും എളുപ്പവഴി നേരത്തേതന്നെ ചികിത്സിക്കുക എന്നതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് അർബുദത്തെ അതിജീവിച്ചവർ കൂടുന്നുണ്ടെന്നതും നാം ശ്രദ്ധിക്കേണ്ടതാണ്.

നമ്മുടെ സർക്കാർ ആശുപത്രികളിൽ അർബുദനിർണയത്തിനും ചികിത്സയ്ക്കുമുള്ള സംവിധാനങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്താം ജനസംഖ്യാടിസ്ഥാനത്തിലുള്ള പരിശോധനയും പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകളും ഉൾപ്പെടെയുള്ള അർബുദനിയന്ത്രണ സംവിധാനങ്ങൾ സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *