എരമംഗലം : ചരിത്രപ്രസിദ്ധമായ വെളിയങ്കോട് സൂറത്ത് ജാറം ചന്ദനക്കുടം നേർച്ച ചൊവ്വാഴ്ച തുടങ്ങും.സൂറത്ത് ജാറം പരിസരം, വെളിയങ്കോട് ഗ്രാമം, പുറങ്ങ് മാരാമുറ്റം എന്നിവിടങ്ങളിൽനിന്ന് ആനകളുടെ അകമ്പടിയിലെത്തുന്ന കൊടിയേറ്റ കാഴ്ചവരവുകൾ സൂറത്ത് ജാറത്തിൽ എത്തുന്നതോടെ രാവിലെ 10.30-ന് സയ്യിദ് കുഞ്ഞുണ്ണിക്കോയ തങ്ങൾ, സയ്യിദ് ആറ്റമോൻ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൗരപ്രമുഖരും ചേർന്നുകൊടി കയറ്റും. ഇതോടെ രണ്ടുദിവസങ്ങളിലായി നടക്കുന്ന ചന്ദനക്കുടം നേർച്ചയ്ക്ക് ഔദ്യോഗിക തുടക്കമാവും. ചൊവ്വാഴ്ച തേരാപാര, ബ്ലേക്ക് സ്റ്റോൺ, ഗ്രാമം ഫെസ്റ്റ്, ടീംസ് പാലപ്പെട്ടി, റെഡ് സ്റ്റാർ എന്നിവരുടെ കാഴ്ച വരവുകൾ ജറാത്തിലെത്തും.