Breaking
Fri. Jul 3rd, 2026

ചങ്ങരംകുളം : ചിയ്യാനൂരിൽ നിന്ന് സ്കൂട്ടർ മോഷണംപോയി. വ്യാഴാഴ്ച രാവിലെ ഏഴിനും എട്ടിനുമിടയിൽ ചിയ്യാനൂർ ചിറക്കുളത്തിനു സമീപം നിർത്തിയിട്ട മുഹമ്മദ്കുട്ടിയുടെ കെഎൽ52 ജി 0978 എന്ന ഹോണ്ട ഡിയോ ചുവപ്പ് കളർ സ്കൂട്ടറാണ് മോഷണംപോയത്. വാഹനം എടുത്തു പോവുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഉടമ ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകി. വാഹനം ആരുടേയെങ്കിലും ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ചങ്ങരംകുളം പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *