തിരൂർ : ലോക്കൽ ഗവണ്മെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തിരൂർ നഗരസഭയിലെ മുസ്‌ലിംലീഗ് ജനപ്രതിനിധികൾ പ്രതിഷേധസഭ നടത്തി. നഗരസഭാ ഓഫീസ് പരിസരത്ത് നടന്ന സമരം നഗരസഭാ ഉപാധ്യക്ഷൻ പി. രാമൻകുട്ടി ഉദ്ഘാടനംചെയ്തു.സമരത്തിൽ മുനിസിപ്പൽ മുസ്‌ലിംലീഗ് സെക്രട്ടറി പി.വി. സമദ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ പാർട്ടി ലീഡർ കെ.കെ. അബ്ദുസലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അബൂബക്കർ, ഫാത്തിമത്ത് സജ്ന എന്നിവർ സംസാരിച്ചു.