Breaking
Wed. May 20th, 2026

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ്പി .എം.സോമ സുന്ദരൻ  നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റും പൊന്നാനി യൂണിയൻ ഭരണ സമിതിയംഗവുമായസുനീഷ് ഹരിദാസ് അധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി കെ.പി.മുരളീധരൻ സ്വാഗതം പറഞ്ഞു.യൂണിയൻ സെക്രട്ടറി പി.സന്ദീപ് മുഖ്യപ്രഭാഷണം നടത്തി.പൊന്നാനി യൂണിയൻ ഭരണസമിതിയംഗങ്ങളായ വിജയൻ വാക്കേത്ത്, പി.ബാബുരാജ്, കരയോഗ അംഗവും ആലംകോട് പഞ്ചായത്ത് പത്താം വാർഡ് മെമ്പറും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണുമായശാരിക മുരളീധരൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കരയോഗംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി.കരയോഗം ഖജാൻജി ഹരിദാസൻ നായർ കുറുങ്ങാട്ട് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *