Breaking
Tue. Sep 8th, 2026

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി. സിന്ധു വിതരണോദ്ഘാടനം നിർവഹിച്ചു.കുട്ടികളുടെ കായികക്ഷമതയും സർഗാത്മക കഴിവുകളും വളർത്തിയെടുക്കുന്നതിൽ ഇത്തരം പദ്ധതികൾക്ക് വലിയ പങ്കുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.വി. മുഹമ്മദ് ലൈസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസ് സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ, പഞ്ചായത്ത് അംഗങ്ങളായ അച്യുതൻ കെ.പി., ക്ഷമ റഫീഖ്, ജുബൈരിയ, മിനി, പ്രേമൻ, ഷൈൻ ഡേവിസ് എന്നിവർ സംസാരിച്ചു. സ്കൂളുകളിലെ കായിക വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *