Breaking
Sat. Jul 25th, 2026

കെഎസ്ആകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാർക്ക് നൽകിർടിസിയിൽ സ്ത്രീയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്

പുതിയ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉൾപ്പെടുത്തിയാണ് പ്രഖ്യാപനങ്ങൾ. യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂൺ 15മുതല് കെഎസ്ആർടിസിയിൽ സ്ത്രീകളുടെ യാത്ര സൗജന്യമായിരിക്കും. ആശമാരുടെ ഹോണറേറിയം 12000 രൂപയായി ഉയർത്തി. അങ്കണവാടി ജീവനക്കാരുടെ വേതനത്തിൽ 1000 രൂപയുടെ വർധനയുണ്ട്. പാചക തൊഴിലാളികൾക്ക് 1000 രൂപ കൂട്ടി. പ്രീ പ്രൈമറി ആയമാർക്കും 1000 രൂപ കൂട്ടി.മുൻ മന്ത്രിയും അമ്പലപ്പുഴ നിർമ്മാണ എയുമായ ജി സുധാകരനെ പ്രൊ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും വി ഡി സതീശൻ പറഞ്ഞു. നവകേരള സദസിനിടെ ആലപ്പുഴയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ യുവാക്കളെ ഗൺമാനുൾമായി വളഞ്ഞിട്ട് മർദിച്ച സംഭവം കേരളത്തെ നടുക്കിയതാണെന്നും സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കേസിൽ പുനരന്വേഷണം വേണമെന്ന കോടതിയുടെ നിർദ്ദേശം കൂടി മാനിച്ചാണ് എസ്ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *