Breaking
Sat. Sep 5th, 2026

ക്ലാ​സ്മു​റി​യിലിരുന്ന് വികസന സ്വ​പ്നംക​ണ്ട് മു​ഖ്യ​നും മ​​ന്ത്രി​മാ​രും. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സെ​ഷ​നു​ക​ളി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു

കോ​ഴി​ക്കോ​ട് ഐ.​ഐ.​എം കാ​മ്പ​സി​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘റീ ​ഇമാജിനിങ് കേ​ര​ളം’ നേ​തൃ​ശി​ൽ​പ​ശാ​ല​യി​ൽ ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി ക്ലാ​സെ​ടു​ക്കു​ന്നുകോ​ഴി​ക്കോ​ട്​: ആ​ധു​നി​ക ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ലും വി​ക​സ​ന​ത്തി​ലും പു​തി​യ ദി​ശാ​നി​ർ​ണ​യ​ത്തി​നും സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ​ക്കു​ള്ള ‘റീ ​ഇ​മാ​ജി​നി​ങ് കേ​ര​ളം’ ദ്വി​ദി​ന നേ​തൃ​ശി​ൽ​പ​ശാ​ല​ക്ക്​ കോ​ഴി​ക്കോ​ട്​ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്​ (ഐ.​ഐ.​എം.​കെ) കാ​മ്പ​സി​ൽ തു​ട​ക്കം. രാ​വി​ലെ ഒ​മ്പ​തി​ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ​ക്ക്​ പു​റ​മെ, ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദ്യ​ദി​ന​ത്തി​ലെ സെ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തു. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സെ​ഷ​നു​ക​ളി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു.ആ​ദ്യ സെ​ഷ​ൻ ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി​യാ​ണ്​ ന​യി​ച്ച​ത്. പ്ര​ഫ. ആ​ന​ന്ദ​ക്കു​ട്ട​ൻ ഉ​ണ്ണി​ത്താ​ൻ സെ​ഷ​ൻ ഏ​കോ​പി​പ്പി​ച്ചു.

നി​ർ​മി​ത​ബു​ദ്ധി​യും ഭ​ര​ണ​നി​ർ​വ​ഹ​ണ​വും, ആ​രോ​ഗ്യ രം​ഗ​വും ക്ഷേ​മ​വും, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി​യും ദു​ര​ന്ത​നി​വാ​ര​ണ​വും, ജ​ന​സം​ഖ്യ​യി​ലെ വ​യോ​ജ​ന വ​ർ​ധ​ന​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക സാ​ധ്യ​ത​ക​ളും, ഭാ​വി​യി​ലെ സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ആ​ദ്യ​ദി​ന സെ​ഷ​നു​ക​ളി​ൽ ച​ർ​ച്ച​യാ​യി. ‘കേ​ര​ള​ത്തെ ആ​രോ​ഗ്യ-​ക്ഷേ​മ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ക’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​ഷ​ന്​ ചെ​ന്നൈ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ര​വി​ന്ദ് ശ്രീ​നി​വാ​സ​ൻ നേ​തൃ​ത്വം ന​ൽ​കി.കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ൾ നേ​രി​ടു​ന്ന​തി​നും ദു​ര​ന്ത​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മു​ള്ള സ​മൂ​ഹാ​ധി​ഷ്ഠി​ത ത​യ്യാ​റെ​ടു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച അ​ന്ത​ർ​ദേ​ശീ​യ അ​നു​ഭ​വ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ ച​ർ​ച്ച​യാ​യി.

‘അ​പ​ക​ട​സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം ജീ​വി​ക്കു​ക: കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ​ശേ​ഷി​യും സ​മൂ​ഹ​ത്തി​ന്റെ ത​യ്യാ​റെ​ടു​പ്പും -ജ​പ്പാ​നി​ൽ നി​ന്നു​ള്ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന അ​നു​കൂ​ല​ന​ത്തി​ന്റെ​യും സ​മൂ​ഹാ​ധി​ഷ്ഠി​ത ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്റെ​യും പാ​ഠ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​ക്ക്​ ജ​പ്പാ​നി​ലെ കി​യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ​പ്ര​ഫ​സ​ർ രാ​ജീ​ബ് ഷാ, ​ഐ.​ഐ.​എം പ്ര​ഫ. അ​നു​പം ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​ർ​ക്കാ​ർ ന​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും സ​മൂ​ഹ​ത്തി​ൽ സു​സ്ഥി​ര മാ​റ്റ​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ,. ‘കേ​ര​ള​ത്തി​ന്റെ വ​യോ​ജ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥാ ദൗ​ത്യം’ എ​ന്നിവയും ചർച്ച ചെയ്തു.ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക-​ധ​ന​കാ​ര്യ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്ത​ൽ, തൊ​ഴി​ൽ, സം​രം​ഭ​ക​ത്വം, നൈ​പു​ണ്യ വി​ക​സ​നം, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ആ​ഗോ​ള​ത​ല​ത്തി​ലെ കേ​ര​ള​ത്തി​ന്റെ സ്ഥാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യും.

Related Post

Leave a Reply

Your email address will not be published. Required fields are marked *