Breaking
Mon. Oct 5th, 2026

‘ആത്രേയകം’ന് വയലാർ പുരസ്കാരം; ആർ. രാജശ്രീയ്ക്ക് അമ്പതാമത് പുരസ്കാരം.

ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന് അമ്പതാമത് വയലാർ സാഹിത്യ പുരസ്കാരം. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും.

മഹാഭാരതത്തിന്റെ പശ്ചാത്തലത്തിൽ അപ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയുള്ള അന്വേഷണമാണ് ‘ആത്രേയകം’. ആർ. രാജശ്രീയുടെ രണ്ടാമത്തെ നോവലാണിത്.‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന ആദ്യ നോവലിന് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. നിലവിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാള വിഭാഗത്തിൽ അധ്യാപികയാണ് ആർ. രാജശ്രീ.ഒ.വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വിജയകുമാർ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *