തിരൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെല്ലൂർചേരി ചെമ്മല സ്വദേശി നേറേഷ് (26) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്.ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചിരുന്ന 13 ഗ്രാം എംഡിഎംഎ ആലിങ്ങലിലെ വാടകവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ നേരത്തെ കേസുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു.
തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി. മിഥുൻ, അനുഷ ഗോപിനാഥ്, ഇക്ബാൻ, നസീർ തിരൂർക്കാട് എന്നിവരും സി.പി.ഒമാരായ അനന്തു, ടോണി, ജൗഹർ, ബൈജു എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

