Breaking
Thu. Oct 8th, 2026

ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

കുറ്റിപ്പുറം: ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തവനൂർ മുതുവാക്കര കരുവാട്ടുപടി സ്വദേശി ജവാദ് (29) ആണ് മരിച്ചത്.തവനൂർ മുടവട്ടുപടിയിൽ ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടം. റോഡിലെ വളവിൽ നിയന്ത്രണംവിട്ട ബൈക്ക് കനാലിലേക്ക് മറിയുകയായിരുന്നു.

അബുദാബിയിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയതായിരുന്നു ജവാദ്. റോഡിലെ വളവിൽ നിയന്ത്രണംവിട്ട ബൈക്ക് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും മറ്റും ചേർന്ന് ജവാദിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *