ചങ്ങരംകുളം: മുക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കിൽ എടപ്പാൾ ഉപജില്ലാ കായികമേളയ്ക്ക് തുടക്കമായി. ഉപജില്ലയിലെ 70 സ്കൂളുകളിൽനിന്നായി 1,500ഓളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ കായികമേള ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ അധ്യക്ഷയായി. ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

