കുറ്റിപ്പുറം: സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉയർത്തി സിപിഐ എം വളാഞ്ചേരി ഏരിയാ കമ്മിറ്റി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി.ജില്ലാ കമ്മിറ്റി അംഗം വി.പി. സക്കറിയ മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.കെ. രാജീവ് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം കെ.പി. ശങ്കരൻ, കെ.കെ. രാജീവ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി. വേലായുധൻ സ്വാഗതവും സി.കെ. ജയകുമാർ നന്ദിയും പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം: കുറ്റിപ്പുറം താലൂക്കാശുപത്രിയിലേക്ക് സിപിഐ എം മാർച്ച്.

