ചങ്ങരംകുളം: മൂക്കുതല മേലേക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി ചെയർമാൻ ഒ.കെ. ബേബി ഉദ്ഘാടനം ചെയ്തു. മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ കെ.പി. വത്സലൻ അധ്യക്ഷനായി.
നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ്, പഞ്ചായത്തംഗം എം. അജയഘോഷ്, എം. ഉണ്ണികൃഷ്ണൻ, സുരേഷ് കണ്ടമ്പുള്ളി, പന്താവൂർ പുരുഷോത്തമൻ നമ്പൂതിരി, എം.എൻ. സജിത്ത്, പി.എൻ. കൃഷ്ണമൂർത്തി, വി.വി. മാധവൻ, മാടാവ് നാരായണൻ നമ്പൂതിരി, പി.കെ. രാജൻ, പി.പി. സജേഷ്, ശങ്കർ, പി. ഉണ്ണികൃഷ്ണൻ നായർ, കെ. കേശവൻ, പ്രേമദാസ് പിടാവനൂർ, ടി. ഉണ്ണികൃഷ്ണൻ, മുല്ലപ്പള്ളി ശിവദാസൻ നായർ, രമണി സേതുമാധവൻ, പന്താവൂർ ശങ്കരനാരായണൻ, എർക്കര സജിത്ത്, പി. സജീഷ്, എസ്. അജിത എന്നിവർ സംസാരിച്ചു.
ആഘോഷ കമ്മിറ്റി സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതവും പ്രസിഡന്റ് കെ.വി. സേതുമാധവൻ നന്ദിയും പറഞ്ഞു.

