യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്കുശേഷം നടപ്പാക്കുമെന്ന് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ദീപാവലി കഴിയുന്നതുവരെ എംഡിആർ നിരക്ക് ഈടാക്കരുതെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
യുപിഐ സ്റ്റിയറിങ് കമ്മിറ്റി ചില വിഭാഗങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ നടപ്പാക്കൽ ദീപാവലിക്കുശേഷത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

