Breaking
Tue. Oct 20th, 2026

ഒരുമയുടെ പെരുമ’ പുസ്തകം പ്രകാശനം ചെയ്തു.

ചങ്ങരംകുളം: സാഹിത്യ കൂട്ടായ്മയുടെയും ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ അബ്ദുൾ കലാം ആലങ്കോട് രചിച്ച ‘ഒരുമയുടെ പെരുമ’ പുസ്തകം പ്രകാശനം ചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഡോ. സുരജ കെ.വി. ശശീന്ദ്രന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷനായി.

തുടർന്ന് നടന്ന പുസ്തകചർച്ചയിൽ സോമൻ ചേന്ദ്രത്ത് ആമുഖപ്രഭാഷണം നടത്തി. എം.വി. രവീന്ദ്രൻ, നൂർജഹാൻ, മോഹൻ ചേലാക്കാൽ, ടി.പി. സുന്ദരൻ എന്നിവർ സംസാരിച്ചു. എ.എം. ഫാറൂഖ് സ്വാഗതവും രതീഷ് ആലങ്കോട് നന്ദിയും പറഞ്ഞു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *