Breaking
Tue. Oct 20th, 2026

എം.ടിയില്ലാത്ത തുഞ്ചൻ മണ്ണിൽ ‘കുട്ട്യേടത്തി’ അരങ്ങിലെത്തി.

തിരൂർ: “വാസോ… കാതിലെ ഈ കറുത്ത മണി പോയാൽ ഒന്നെ കാണാൻ ചന്തണ്ടാവോ?” വർഷങ്ങൾക്കിപ്പുറവും കുട്ട്യേടത്തിയുടെ ഈ ആശങ്കയ്ക്ക് മാറ്റമില്ല. എം.ടി. വാസുദേവൻ നായരുടെ അനശ്വര കഥാപാത്രമായ കുട്ട്യേടത്തി തുഞ്ചൻപറമ്പിലെ വിദ്യാരംഭകലോത്സവ വേദിയിൽ ഏകപാത്ര നാടകമായി അരങ്ങിലെത്തി.

തിരൂർ ഡയറ്റിലെ സീനിയർ ലക്ചറർ നിഷ പന്താവൂരാണ് കുട്ട്യേടത്തിയായി വേദിയിലെത്തിയത്. കാതിലെ കറുത്ത മണിയുടെ പേരിൽ സൗന്ദര്യസങ്കൽപ്പങ്ങൾക്കിടയിൽ സമൂഹത്തിലും കുടുംബത്തിലും അവഗണന നേരിടുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥയാണ് നാടകം അവതരിപ്പിക്കുന്നത്.

എം.ടിയുടെ സ്മരണകൾ നിറഞ്ഞ തുഞ്ചൻപറമ്പിൽ ഈ ഏകപാത്ര നാടകത്തിന്റെ ആറാമത്തെ അവതരണമായിരുന്നു ഇത്. സാമൂഹിക വിമർശനവും സ്ത്രീപക്ഷ നിലപാടുകളും മുൻനിർത്തിയുള്ള കലാപ്രവർത്തനങ്ങളാണ് നിഷ പന്താവൂർ തുടരുന്നത്.

എം.ടിയുടെ ‘പള്ളിവാളും കാൽച്ചിലമ്പും’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ‘പെൺതെളിച്ചം’ എന്ന ഏകപാത്ര നാടകവും നിഷ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി വേദികളിൽ ഈ നാടകം അരങ്ങേറിയിട്ടുണ്ട്.

തിരൂരങ്ങാടിക്കടുത്ത് തൃക്കുളം പന്താരങ്ങാടി സ്വദേശിയാണ് നിഷ പന്താവൂർ.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *