Breaking
Mon. Nov 16th, 2026

കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

കുറ്റിപ്പുറം: കുറ്റിപ്പുറം ചെറ്റാലി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. തമിഴ്നാട് സെംപാടമുത്തൂർ സ്വദേശിയായ അനിചന്ദ്രന്റെ മകൻ ലക്ഷ്മണൻ (28) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചയാണ് സംഭവം എന്നാണ് കരുതുന്നത്. എടപ്പാൾ മിയോ ബേക്കറിയിൽ ജോലിചെയ്യുന്നയാളാണ് മരണപ്പെട്ട ലക്ഷ്മണൻ.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.കുറ്റിപ്പുറത്തും പരിസരങ്ങളിലും ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ വർധിക്കുകയാണ് ഈ അടുത്തകാലത്തായി നിരവധി പേരാണ് ട്രെയിൻ തട്ടി മരണപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *