Breaking
Mon. Nov 16th, 2026

സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ മികച്ച നടിയായി ആർദ്ര കെ ആനന്ദ്.

എടപ്പാൾ : തൃശൂരിൽ നടന്ന കേരള സംസ്ഥാനതല ശാസ്ത്ര നാടക മത്സരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട് പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആർദ്ര കെ. ആനന്ദ് ശ്രദ്ധേയയായി.സ്കൂൾ, ഉപജില്ല, ജില്ലാ തലങ്ങളിലെ ശാസ്ത്ര നാടക മത്സരങ്ങളിലും ആർദ്ര മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കലോത്സവങ്ങളിൽ നാടകം, മോണോ ആക്ട്, കഥാപ്രസംഗം, ഓട്ടൻതുള്ളൽ തുടങ്ങിയ ഇനങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. വട്ടംകുളം അമ്പിളി കലാസമിതിയുടെ നാടകങ്ങളിലും അഭിനയിച്ചുവരുന്നു.ജാഫർ കുറ്റിപ്പുറം സംവിധാനം ചെയ്ത സൂഫിയാൻ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അകായ, ഗുർബ എന്നീ ഹ്രസ്വചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.വട്ടംകുളം സ്വദേശിയും മലപ്പുറം ജില്ലാ രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്കുമായ എം.കെ. ആനന്ദകുമാറിന്റെയും പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക യു.കെ. ബിന്ദുവിന്റെയും മകളാണ്. സഹോദരൻ ആദർശ് കെ. ആനന്ദും സിനിമാ-നാടക മേഖലകളിൽ സജീവമാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *