Breaking
Tue. Nov 17th, 2026

ശബരിമല തീർഥാടകർക്ക് മിനി പമ്പയിൽ ഇടത്താവളം പ്രവർത്തനമാരംഭിച്ചു.

കുറ്റിപ്പുറം: ശബരിമല തീർഥാടകർക്ക് വിശ്രമം, ഭക്ഷണം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി കുറ്റിപ്പുറം മിനി പമ്പയിൽ ഒരുക്കിയ ഇടത്താവളം പ്രവർത്തനമാരംഭിച്ചു. മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി, തിരൂർ ആർ.ഡി.ഒ അൻവർ സാദത്ത്, തഹസിൽദാർ പ്രമോദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, കാലടി പഞ്ചായത്ത് പ്രസിഡന്റ് മുബ്ഷിറ, എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജസ്സ ബാനു തുടങ്ങിയവർ സംസാരിച്ചു.

മിനി പമ്പയിലെ ഒരുക്കങ്ങൾ വിലയിരുത്തി

ശബരിമല തീർഥാടന കാലത്ത് മിനി പമ്പയിലെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഉറപ്പാക്കാൻ ഉന്നതതല യോഗം ചേർന്നു. കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിരക്ഷ, സുരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഒരുക്കങ്ങൾ യോഗം വിലയിരുത്തി.

ഓരോ വകുപ്പും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കണമെന്നും തീർഥാടന കാലത്ത് മിനി പമ്പയിലെ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു. തവനൂർ എം.എൽ.എ വി.എസ്. ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാൽ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *