പൊന്നാനി: കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ പുതുതായി നിർമിച്ച വിശാലമായ ഊട്ടുപുരയുടെ സമർപ്പണം ഇന്ന് രാവിലെ ഒമ്പതിന് നടക്കും. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.വി. അബ്ദുൽ നാസറാണ് ക്ഷേത്രത്തിന് ഊട്ടുപുര നിർമിച്ചുനൽകുന്നത്.
ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പതിനായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് ഊട്ടുപുര നിർമിച്ചിരിക്കുന്നത്. ഒരേസമയം ആയിരത്തോളം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളോടനുബന്ധിച്ചും വിശേഷ ദിവസങ്ങളിലും എത്തുന്ന ഭക്തർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ഊട്ടുപുര ഒരുക്കിയിരിക്കുന്നത്.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

