Breaking
Thu. Oct 1st, 2026

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് റോഡ് മുറിച്ച് കടന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്.ആലംകോട് അടക്കാ കമ്പനിയില്‍ ജീവനക്കാരനായ തമിഴ്നാട് സ്വദേശി മുത്തു(29) നാണ് പരിക്കേറ്റത്.ബുധനാഴ്ച രാത്രി എട്ട് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്‍വശത്താണ് അപകടം.റോഡ് മുറിച്ച് കടക്കുന്നതിനിടെ ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റ മുത്തുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Related Post

Leave a Reply

Your email address will not be published. Required fields are marked *