തിരൂർ : സബ് കളക്ടറുടെ ഓഫീസിൽ വയോജനങ്ങൾക്കായി സൗജന്യ നിയമസഹായകേന്ദ്രം തുറന്നു. ജില്ലാ നിയമസേവന അതോറിറ്റിയുടെയും തിരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ‘വയോനന്മ’ പദ്ധതിപ്രകാരമാണ് കേന്ദ്രം തുറന്നത്. അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ് ജഡ്‌ജിയുമായ എം. ഷാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര അധ്യക്ഷതവഹിച്ചു.ജില്ലയിലെ എല്ലാ മുതിർന്ന പൗരന്മാർക്കും നിയമസഹായ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്താം. ക്ലിനിക് എല്ലാ ബുധനാഴ്ചകളിലും രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ സബ് കളക്ടർ ഓഫീസിൽ പ്രവർത്തിക്കും.