ചങ്ങരംകുളം : മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് ബുധനാഴ്ച നടന്നു. പുലർച്ചെ പ്രത്യേക പൂജകൾക്ക് മേൽശാന്തി കൊടക്കാട്ട് രാമകൃഷ്ണൻ ഇളയത് കാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് അന്നദാനവും വൈകീട്ട് മൂക്കുതല രക്തേശ്വരം ശിവക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ഭജനയും വെട്ടുംതടവും കനൽചാട്ടവും ഉണ്ടായി.