പൊന്നാനി: മഹിളാ കോൺഗ്രസ്സംസ്ഥാന പ്രസിഡണ്ട് അഡ്വ: ജെബി മേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ ഭാഗമായി മലപ്പുറം ജില്ല മഹിളാ കോൺഗ്രസ് ഈത്തപഴം ചലഞ്ച് കെ.പി.സി.സി മെമ്പർ വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രിയ ഭഗീരഥൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, മണ്ഡലം പ്രസിഡണ്ട് കെ.ജയപ്രകാശ്, എം.അബ്ദുൾ ലത്തീഫ്, ഷാഹിദ അഷറഫ്, മുൻസിപ്പൽ കൗൺസിലർന്മാരായ ഷബ്ന കോയ, മിനി ജയപ്രകാശ്,കെ. കേശവൻ എന്നിവർ പ്രസംഗിച്ചു.