Breaking
Thu. Nov 19th, 2026

ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ.

പട്ടാമ്പി : ഓട്ടിസം ബാധിച്ചതിൻ്റെ പേരിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഉള്ളിൽ ഒളിപ്പിച്ച് വച്ച ഭിന്നമായ ശേഷികളെ പുറത്തെടുക്കാനാവാത്ത ഭിന്ന ശേഷി കുട്ടികളെ ചേർത്ത് പിടിച്ച് അവരുടെ കഴിവുകൾക്ക് ചിറക് മുളപ്പിക്കാനും അവരുടെ രക്ഷിതാക്കൾക്ക് ആശ്വാസ കിരണം നൽകാനും ധർമ്മ പാതയിൽ മുന്നിട്ടിറങ്ങിയ പട്ടാമ്പി അമൽ ഇൻക്ലൂസീവ് ലിവിങ്ങ് ഹബിലെ (എ.ഐ. എൽ. എച്ച്) കുട്ടികളെ ചേർത്ത് പിടിച്ച് കെ.എ.ടി. എഫ് ടീം ഹനൂൻ. എഴുപതോളം ഓട്ടിസം ബാധിച്ച ഭിന്നശേഷി കുട്ടികൾക്ക് തണലായി അവർക്ക് തെറാപ്പികളും കൗൺസിലിംഗും നൽകി അവരിൽ അന്തർലീനമായ കഴിവുകളും ശേഷികളും വളർത്തിയെടുക്കുകയും അവരുടെ രക്ഷിതാക്കള ചേർത്ത് പിടിച്ച് അവർക്ക് ഒരു പുതിയ ലോകം തുറന്നു കൊടുക്കുകയും ചെയ്യുന്ന സ്‌ഥാപനത്തിലെ കുട്ടികൾക്ക് വേണ്ടി കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ (കെ. എ. ടി. എഫ്) പാലക്കാട് റവന്യൂ ജില്ലാ വനിതാ വിംഗും അവരുടെ ടീം ഹനൂനയും ചേർന്ന് ആ കുട്ടികൾക്ക് സ്പീച്ച് തെറാപ്പി ക്ക് കൂടുതൽ സൗകര്യത്തിനായി ആവാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാനായി ടാബും അതിലേക്കാവശ്യമായ ആപ്പിനുള്ള ഫണ്ടും കൈമാറുകയായിരുന്നു.ശിശു ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ മധുരം നൽകുകയും ചെയ്തു . കെ. എ. ടി. എഫ്. പാലക്കാട് റവന്യൂ ജില്ലാ പ്രസിഡൻ്റ് വി.അബ്ദുൽ റസാക്ക് ,സംസ്ഥാന സമിതിയംഗം ടി . സെയ്താലി , പാലക്കാട് റവന്യൂ ജില്ലാ ചെയർപേഴ്‌സൺ ഡോ: സലീന എ, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ ഫൈസൽ കെ വനിതാവിംഗ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അസനത്ത് . എം , ഷാജിത . സി പി , റംല എം പട്ടാമ്പി , ഷഹർബാൻ പാലക്കാട് , ഹബീബ പട്ടാമ്പിഎന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *